ഉവൈസി വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് ബിഹാറില്‍ എന്‍.ഡി.എ എവിടെയും ജയിച്ചതായി കണക്കുകള്‍ കാണിക്കുന്നില്ലെന്ന്
ഉവൈസി വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് ബിഹാറില്‍ എന്‍.ഡി.എ എവിടെയും ജയിച്ചതായി കണക്കുകള്‍ കാണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മലയാള മനോരമ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍.എസ് മാധവന്‍റെ നിരീക്ഷണം.
ഉവൈസിയെ, എന്‍ഡിഎയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമര്‍ശിക്കുന്നതില്‍ കാമ്ബില്ല. അദ്ദേഹം വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് എന്‍ഡിഎ എവിടെയും ജയിച്ചതായി കണക്കുകള്‍ കാണിക്കുന്നില്ല. ഒരുപക്ഷേ അദ്ദേഹം, ഉത്തരേന്ത്യയിലെ ഭാവിയിലെ മുസ്‌ലിം രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കുമെന്നാണ് എന്‍.എസ് മാധവന്‍ പറയുന്നത്.
ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ ഗതി മാറ്റിയതില്‍ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയും എഐഎംഐഎമ്മിന്‍റെ അസദുദ്ദീന്‍ ഉവൈസിയും.

No comments