കാര്‍ഷിക യന്ത്രവത്കരണം നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്ക് സമയലാഭം നേടാനും അധ്വാനഭാരം കുറയ്ക്കാനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി
കാര്‍ഷിക യന്ത്രവത്കരണം നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്ക് സമയലാഭം നേടാനും അധ്വാനഭാരം കുറയ്ക്കാനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ രീതിയില്‍ നടപ്പുവര്‍ഷം നൂറുകോടി രൂപയുടെ വായ്പകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പുത്തന്‍ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കൃഷി ലാഭകരമാക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments