ബിഹാറില്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാര്‍ഥി
ബിഹാറില്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം ബി.ജെ.പി സ്ഥാനാര്‍ഥിയായ കേദര്‍ ഗുപ്ത ഉന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കേദാര്‍ ഗുപ്ത തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നല്‍കിയിട്ടുണ്ട്. ഇ.വി.എമ്മിലെ വോട്ടെണ്ണല്‍ വിവരങ്ങളും കൗണ്ടിങ് ഏജന്‍റിന് നല്‍കിയ വിവരങ്ങളും തമ്മില്‍ മാറ്റമുണ്ടെന്നാണ് ഗുപ്തയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമീഷന്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കില്‍ കോടതിശയ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.

No comments