Breaking News

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു

 


ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നിക്ഷേപകരുടെ പണം ഉപയോഗിച്ച്‌ സ്വകാര്യ സ്വത്ത് സ്വന്തമാക്കിയോ , ബിനാമി ഇടപാടുകള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട കമറുദ്ദീനെ ബുധനാഴ്ച മൂന്ന് മണിക്ക് വീണ്ടും കോടതിയില്‍ ഹാജറാക്കണം. ഇതിനകം കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. സാമ്ബത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും കമറുദ്ദീനില്‍ നിന്ന് തേടുന്നത്.

No comments