കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. കഴിഞ്ഞ തവണ രണ്ടു സീറ്റുകളില്‍ മാത്രം ജയിച്ച ജോസഫ് ഗ്രൂപ്പ് ഇത്തവണ 22 ഡിവിഷനുകളില്‍ ഒന്‍പതിടത്ത് മത്സരിക്കും.
ജില്ലയിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നതാണ് യുഡിഎഫ് തീരുമാനം എന്ന് കാണിച്ചു ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതിനിടെ എരുമേലി ഡിവിഷനില്‍ അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് രംഗത്തെത്തി.
ജോസ് കെ മാണി പക്ഷം യുഡിഎഫില്‍ നിന്നും പുറത്തു പോയതോടെ കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഇരുന്ന ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിലൂടെയാണ് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായത്.

No comments