Breaking News

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച്‌ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.


 മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച്‌ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ 11 കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കമറുദ്ദീനെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നിരവധി കേസുകള്‍ കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ കേസുകളിലെല്ലാം അന്വേഷണം പുരോഗമിക്കുന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

No comments