Breaking News

കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.


 കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് 1,49,277 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 926 പേര്‍ മരിക്കുകയും ചെയ്തു. ഇന്ന് മാത്രം 232 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,45,130 ആയിട്ടുണ്ട്. 3,221 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. സജീവ രോഗികളുടെ എണ്ണം നാലായിരത്തിനു താഴെയാവുന്നത് മാസങ്ങള്‍ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,290 പേര്‍ക്ക് സ്രവപരിശോധന നടത്തി. ഇതുവരെ നടത്തിയ സ്രവപരിശോധനയുടെ എണ്ണം 1,23,913 ആയി .

No comments