ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 195 റണ്‍സിന് പുറത്തായി.
മെല്‍ബണ്‍: ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 195 റണ്‍സിന് പുറത്തായി. ഒന്നാംദിനം കളിനിര്‍ത്തുമ്ബോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 36/1 എന്ന നിലയിലാണ്.
ആദ്യ ടെസ്റ്റിലെ തോല്‍വിയും നായകന് വിരാട് കോഹ് ലിയുടെ അഭാവവും ഒന്നും നിഴലിക്കാത്ത ഇന്ത്യന്‍ ടീമിനെയാണ് മെല്‍ബണില്‍ ആദ്യദിനം കണ്ടത്. പുതിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയ്ക്ക് ടോസില്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും ബൗളര്‍മാര്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഓസീസ് പടയെ മെരുക്കാന്‍ നേതൃത്വം നല്‍കിയത്.

No comments