സൗദിയില്‍ കോവിഡ് വാക്സിന് രജിസ്ട്രേഷന് അഞ്ചുലക്ഷം കവിഞ്ഞു
സൗദിയില്‍ കോവിഡ് വാക്സിന് രജിസ്ട്രേഷന് അഞ്ചുലക്ഷം കവിഞ്ഞു.ആരോഗ്യമന്ത്രാലയത്തിെന്റ ‘സിഹ്വത്തി’ മൊബൈല്‍ ആപ്പിലാണ് രജിസ്ട്രേഷന് നടത്തേണ്ടത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെ രജിസ്റ്റര്‍ ചെയ്തവരുടെ കൃത്യമായ എണ്ണം 500,178 ആണ്. രാജ്യത്തുള്ള മുഴുവന്‍ പൗരന്മാര്ക്കും വിദേശികള്‍ക്കും വാക്സിന് കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാമെന്നും എന്നാല്‍ ആരെയും കുത്തിവെപ്പിനായി നിര്‍ബന്ധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
വാക്സിനേഷന് പൂര്‍ണമായും സൗജന്യമാണ്. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് രജിസ്ട്രേഷന് നടത്തുന്നത്.

No comments