Breaking News

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച്‌ എ.ഐ.സി.സി വക്താവ്

 


കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച്‌ എ.ഐ.സി.സി വക്താവ് ശ്രാവന്‍ ദാസോജു വ്യാഴാഴ്ച നോട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് സോണിയ ഗാന്ധിയുടെ ജീവിതം ആന്ധ്ര സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ബഹുമാനത്തിന്റെയും നന്ദിയുടെയും അടയാളമായിട്ടാണ് അദ്ദേഹം അത് അഭ്യര്‍ത്ഥിച്ചത്.

‘സോണിയ ഗാന്ധി ഇല്ലാതെ തെലങ്കാന ഇല്ല’ എന്ന് പ്രസ്താവിച്ച്‌ കെസിആര്‍ നേരത്തെ സംസ്ഥാന നിയമസഭയില്‍ ഔദ്യോഗിക പ്രസ്താവന നടത്തിയിരുന്നു. 2004 ലെ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പ്രത്യേക തെലങ്കാന സൃഷ്ടിക്കുമെന്ന് സോണിയ ഗാന്ധി വാഗ്ദാനം ചെയ്തു.

No comments