Breaking News

യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാന്‍ വാക്​സിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കോവിഡ്​ വാക്​സിന്‍ നിര്‍മാതാക്കളായ മോഡേണ.

 


ലണ്ടന്‍: യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാന്‍ വാക്​സിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കോവിഡ്​ വാക്​സിന്‍ നിര്‍മാതാക്കളായ മോഡേണ. ഇതിനുള്ള പരിശോധനകള്‍ തുടരുകയാണെന്ന്​ കമ്ബനി അറിയിച്ചു.

യു.എസില്‍ അനുമതി ലഭിച്ച കോവിഡ്​ വാക്​സിന്​ യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാന്‍ കഴിയും. പരീക്ഷണഘട്ടത്തില്‍ ​സാര്‍സ്​ കോവിഡിന്‍റെ വിവിധ വ​കഭേദങ്ങളില്‍ വാക്​സിന്‍ പരീക്ഷിച്ചിരുന്നു. ഇൗ പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്ന്​​ മോഡേണ അറിയിച്ചു. അടുത്താഴ്ചകളില്‍ ഇതിനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന്​ മോഡേണ വ്യക്​തമാക്കിയിട്ടുണ്ട്​.

ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിന്‍റെ പുതിയ വകഭേദം യു.കെയില്‍ കണ്ടെത്തിയിരുന്നു.

No comments