Breaking News

കാഞ്ഞങ്ങാട്​ കല്ലൂരാവി സ്വദേശി അബ്ദുറഹ്​മാന്‍ ഔഫിനെ മുസ്​ലിംലീഗ്​ ​പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌​ സുന്നി യുവജന സംഘം പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തു.

 


കോഴിക്കോട്​: കാഞ്ഞങ്ങാട്​ കല്ലൂരാവി സ്വദേശി അബ്ദുറഹ്​മാന്‍ ഔഫിനെ മുസ്​ലിംലീഗ്​ ​പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌​ സുന്നി യുവജന സംഘം പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ വിജയിപ്പിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തതായി എസ്​.വൈ.എസ്​ വൃത്തങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും അംഗീകൃത മുദ്രാവാക്യങ്ങള്‍ മാത്രമെ വിളിക്കാവു എന്നും നേതാക്കള്‍ അറിയിച്ചു. ഗൗസിന്‍റെ കൊലപാതകത്തില്‍ ഡി.വൈ.എഫ്​​.ഐയും പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തിരുന്നു.

No comments