സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക േകാര്‍പറേഷനായ കണ്ണൂരില്‍ അഡ്വ. ടി.ഒ. മോഹനന്‍ മേയറാകും
കണ്ണൂര്‍: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക േകാര്‍പറേഷനായ കണ്ണൂരില്‍ അഡ്വ. ടി.ഒ. മോഹനന്‍ മേയറാകും. മുസ്ലിം ലീഗിനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം.
ഞായറാഴ്ച നടന്ന കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വോെട്ടടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയര്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. മിനുട്ടുകള്‍ക്കകം മേയറെ കണ്ടെത്താന്‍ കഴിയുമെന്ന ഡി.സി.സി ധാരണക്ക് തിരിച്ചടിയായി തര്‍ക്കവും തുടര്‍ന്നു നടന്ന വോെട്ടടുപ്പും.
ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളിലൊന്നും സമവായത്തില്‍ മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോര്‍പറേഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത്.

No comments