Breaking News

സെഞ്ച്വറിയുമായി ടീമിനെ തോളിലേറ്റുന്ന രഹാനെ

 


മെല്‍ബണ്‍: ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലിയുടെ അഭാവത്തില്‍ നായക സ്​ഥാനത്തെത്തിയ അജിന്‍ക്യ രഹാനെ ബോക്​സിങ്​ ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം മികച്ച ക്യാപ്​റ്റന്‍സിയിലൂടെ കൈയ്യടി നേടിയിരുന്നു. സെഞ്ച്വറിയുമായി ടീമിനെ തോളിലേറ്റുന്ന രഹാനെ (104 നോട്ടൗട്ട്​) രണ്ടാം ദിനവും സ്വന്തം പേരിലാക്കുകയാണ്​.

195 പന്തില്‍ നിന്നാണ്​ രഹാനെ മൂന്നക്കത്തിലെത്തിയത്​. രഹാനെയുടെ 12ാമത്​ ടെസ്റ്റ്​ സെഞ്ച്വറിയാണിത്​. 2019 ഒക്​ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ​നേടിയ സെഞ്ച്വറിക്ക്​ ശേഷം ആദ്യമായാണ്​ രഹാനെ ശതകം നേടുന്നത്​. എം.സി.ജിയില്‍ 2014ല്‍ നേടിയ മാസ്റ്റര്‍ ക്ലാസ്​ സെഞ്ച്വറിക്ക്​ ശേഷം ആദ്യമായാണ്​ ആസ്​ട്രേലിയന്‍ മണ്ണില്‍ രഹാനെയുടെ സെഞ്ച്വറി​.

No comments