കോവിഡിനെ തുടര്‍ന്ന് ഒമ്ബത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം
കോവിഡിനെ തുടര്‍ന്ന് ഒമ്ബത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. അധ്യയനനഷ്ടം പരിഹരിക്കാന്‍ കോളജുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിവസമാക്കും.
സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനത്തില്‍ താഴെ ഹാജറോടെ റൊേട്ടഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, ഫിസിക്കല്‍ എജുക്കേഷന്‍, പോളിടെക്നിക് കോളജുകളിലും ബന്ധപ്പെട്ട സര്‍വകലാശാലകളിലും അഞ്ച്/ആറ് സെമസ്റ്റര്‍ ബിരുദ/പി.ജി ക്ലാസുകളാണ് ആരംഭിക്കേണ്ടത്.

No comments