Breaking News

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്

 


ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്. ആജ്ഞാപിക്കാന്‍ സഖ്യകക്ഷിയായി ഒരു ദേശീയ പാര്‍ട്ടിയുടെ ആവശ്യമില്ലെന്ന് ബിജെപിയ്ക്ക് എഐഎഡിഎംകെ താക്കീത് നല്‍കി.

തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനി സ്വാമി തന്നെയായിരിക്കും എഐഎഡിഎംകെയുടെ മുഖമെന്നും പാര്‍ട്ടി വ്യക്തമാക്കി.നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്ബോഴും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിരുന്നില്ല.

സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവ് എടപ്പാടി പളനിസ്വാമിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കിയിരുന്നില്ല.

No comments