നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലെങ്കിലും സിഎംപി മത്സരിക്കുമെന്ന് സിപിജോണ്‍.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലെങ്കിലും സിഎംപി മത്സരിക്കുമെന്ന് സിപിജോണ്‍. സുരക്ഷിതമായ ഒരു സീറ്റ് സിഎംപിക്ക് വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎംപി നേതാവ് സിപി ജോണ്‍ പറഞ്ഞു. താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം.
മറ്റ് രാഷ്ട്രീയ കക്ഷികളുടെ നേതൃപ്രശ്നം പൊതു രാഷ്ട്രീയ വിഷയമാക്കരുത്. എല്ലാവരേയും തുല്യമായി പരിഗണിക്കണമെന്ന ആവശ്യമാണ് സിഎംപി മുന്നോട്ട് വച്ചതെന്നും സിപി ജോണ്‍ അറിയിച്ചു. അതാത് പാര്‍ട്ടികളുടെ നേതാക്കളെ അതാത് പാര്‍ട്ടികള്‍ തീരുമാനിക്കും. യുഡിഎഫില്‍ എല്ലാ ഘടകക്ഷികള്‍ക്കും തുല്യരായി പരിഗണിക്കുകയാണ് വേണ്ടതെന്നും സിപി ജോണ്‍ ആവശ്യപ്പെട്ടു.

No comments