ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി
അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി. ഡിസംബര്‍ 24 മുതല്‍ അബുദാബിയില്‍ വീണ്ടും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.
വിദേശത്ത് നിന്നെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ അബുദാബിയില്‍ പ്രവേശിച്ച ശേഷം വീണ്ടും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. 16 'ഗ്രീന്‍ രാജ്യങ്ങളില്‍' നിന്ന് വരുന്നവരെ പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ രാജ്യത്ത് പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

No comments