കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫില്‍ തിരക്കിട്ട ചര്‍ച്ചകള്‍ സജീവം.
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫില്‍ തിരക്കിട്ട ചര്‍ച്ചകള്‍ സജീവം. 27ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമാകും. 28നാണ് മേയര്‍ തിരഞ്ഞെടുപ്പ്. കെ.പി.സി.സി അംഗം മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ അഡ്വ. ടി.ഒ. മോഹനനും മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷുമാണ് അവസാന റൗണ്ടിലെത്തി നില്‍ക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്ജും പരിഗണനയിലുണ്ട്.
ടി.ഒ. മോഹനനാണ് മുന്‍തൂക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ ജാഗ്രതയോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫ് കരുനീക്കം നടത്തിയത്. നേരത്തെ മേയറെ പ്രഖ്യാപിച്ചാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ ദുരനുഭവം ആവര്‍ത്തിച്ചേക്കുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ടായിരുന്നു.

No comments