Breaking News

ലീഗ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ അബ്ദുറഹ്മാന്‍ ഔഫിന്റെ വീട്ടിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.


 കാഞ്ഞങ്ങാട് | ലീഗ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ അബ്ദുറഹ്മാന്‍ ഔഫിന്റെ വീട്ടിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ വീട്ടിലേക്ക് വരുന്നതായ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി നാട്ടുകാര്‍ ഔഫിന്റെ വീടിന് മുമ്ബില്‍ തടിച്ച്‌കൂടിയിരുന്നു. പ്രാദേശിക ലീഗ്, യൂത്ത്‌ലീഗ് നേതാക്കള്‍ക്കൊപ്പം 10.45 ഓടെ മുനവ്വറലി ശിഹാബ് തങ്ങള്‍ ഔഫിന്റെ വീടിന് സമീപമെത്തി. എന്നാല്‍ നാട്ടുകാര്‍ ലീഗ് നേതാക്കള്‍ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. 

No comments