സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി
സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. കുവൈറ്റിലേക്ക് ജനുവരി ഒന്നുവരെയും സൗദി, ഒമാന്‍ എന്നിവടങ്ങളിലേക്ക് ഒരാഴ്ചത്തേക്കുമാണ് കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ അടച്ചത്. സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി യു എ ഇ വിമാനക്കമ്ബനികള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശനവിലക്കുളളതിനാല്‍ ഒട്ടേറെ മലയാളികളാണ് യു എ ഇയില്‍ 14 ദിവസം തങ്ങിയശേഷം ഇരുരാജ്യങ്ങളിലേക്കും പോകാനായി ദുബായിലുളളത്.

No comments