കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു.
കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം . ചെറിയ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവഡ് സ്ഥിരീകരിച്ചിരുന്നു. തിരുവഞ്ചൂരിന് തൊട്ടടുത്തിരുന്നാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അതിനാല്‍ നിരീക്ഷണത്തില്‍ പോകുകയാണെന്നും വിഎം സുധീരന്‍ അറിയിക്കുകയും ചെയ്തിരുന്നു.

No comments