പാലായില്‍ ജോസ് കെ മാണി നേടിയെടുത്ത ജയം എല്‍.ഡി.എഫ് ആഘോഷമാക്കുമ്ബോള്‍ ഇനിയെന്ത് എന്നൊരു ചോദ്യം കൂടെ ഉടലെടുക്കുന്നു.
പാലായില്‍ ജോസ് കെ മാണി നേടിയെടുത്ത ജയം എല്‍.ഡി.എഫ് ആഘോഷമാക്കുമ്ബോള്‍ ഇനിയെന്ത് എന്നൊരു ചോദ്യം കൂടെ ഉടലെടുക്കുന്നു. പാലായില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ നിയമസഭാ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് ജോസ് കെ മാണി വിഭാഗം രംഗത്തെത്തിയത് ആണ് എല്ലാത്തിനും തുടക്കം.
പിന്നാലെ, പാലായ്ക്ക് വേണ്ടി പിടിമുറുക്കി മാണി സി കാപ്പനും രംഗത്തെത്തി. ഇതോടെ വെട്ടിലായിരിക്കുന്നത് ഇടതുമുന്നണിയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും പാലാ വിട്ടൊരു കളിക്കുമില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

No comments