Breaking News

സജീവ രാഷ്​ട്രീയത്തിലേക്കി​ല്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശപ്പെടുത്തിയെന്ന്​ കമല്‍ഹാസന്‍.

 


സജീവ രാഷ്​ട്രീയത്തിലേക്കി​ല്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശപ്പെടുത്തിയെന്ന്​ കമല്‍ഹാസന്‍. 'രജനിയുടെ ആരാധകരെ​പോലെ ഞാനും നിരാശനാണ്​. അതേസമയം, അദ്ദേഹത്തിന്‍റെ ആരോഗ്യമാണ്​ ഏറ്റവും പ്രധാനം' - മക്കള്‍ നീതി മയ്യം സ്​ഥാപകന്‍ കമല്‍ഹാസന്‍ പറഞ്ഞു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ സജീവ രാഷ്​ട്രീയത്തി​േലക്ക്​ പ്രവേശിക്കുമെന്ന്​ തമിഴ്​ സിനിമാ താരം രജനി ആദ്യമായി പ്രഖ്യാപിച്ചത്​ 2017 ലാണ്​. പിന്നീട്​, രജനിയുടെ ആരോഗ്യസ്​ഥിതി മോശമായതിനെ തുടര്‍ന്ന്​ കാര്യമായ തുടര്‍ നീക്കങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, രജനിയുടെ രാഷ്​ട്രീയ നീക്കങ്ങള്‍ ഈ വര്‍ഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

No comments