സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ഇടപെടലുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനം നടന്ന് കൃത്യം ഒരാഴ്ചക്ക് ശേഷം ബി.ജെ.പിയെ കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കൊല്‍ക്കത്ത: സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ഇടപെടലുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനം നടന്ന് കൃത്യം ഒരാഴ്ചക്ക് ശേഷം ബി.ജെ.പിയെ കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
നൊബേല്‍ ജേതാവ് രവീന്ദ്ര നാഥ് ടാഗോള്‍ സ്ഥാപിച്ച വിശ്വ ഭാരതി സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരമായ ഭോല്‍പൂരിലായിരുന്നു അമിത് ഷാ റാലി നടത്തിയത്. ഭോല്‍പൂരില്‍ തന്നെ വമ്ബന്‍ റാലിയും നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ്ഷോയും നടത്തിയാണ് മമത ബി.ജെ.പിക്ക് മറുപടി നല്‍കിയത്.
ഏറ്റവും മോശമായ കുറച്ച് എം.എല്‍.എമാരെ വാങ്ങിയത് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിനെയങ്ങ് വാങ്ങിക്കളയാമെന്ന് വ്യാമോഹിക്കേണ്ടെന്ന് മമത ഷായെ ഓര്‍മിപ്പിച്ചു.

No comments