Breaking News

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

 


സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച പവന് 240 രൂപ വര്‍ധിച്ച്‌ 37,680 രൂപയാണ് വില. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4710 രൂപയായി. ഡിസംബര്‍ മാസത്തിലെ ഉയര്‍ന്ന വിലയാണിത്. 20 ദിസവം കൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നത്.

കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉണ്ടായിരുന്നത്.

No comments