നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകിന്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകിന്. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ തീകൊളുത്തിയ ദമ്ബതികള്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക.
മരിച്ച ദമ്ബതിമാരുടെ അയല്‍വാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം.

No comments