തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയാകുന്നു.
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയാകുന്നു. തിരുവനന്തപുരം ചാക്കയില്‍ വെള്ളിയാഴ്ച രാത്രി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഏഴ് മണിയോടെ ചാക്കയിലെ വൈഎംഎ ലൈബ്രറിയില്‍ വച്ചാണ് ആക്രമണമുണ്ടായത്.
ചാക്ക വയ്യാമൂലയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരേയും ആക്രമണമുണ്ട്.

No comments