Breaking News

കുഞ്ഞാലിക്കുട്ടി എം.പിയെ പോലൊരു ട്രബ്​ള്‍ ഷൂട്ടര്‍ കേരള രാഷ്​ട്രീയത്തില്‍ അനിവാര്യമാ​െണന്ന് ആര്‍.എസ്.പി നേതാവ്​ ഷിബു ബേബി ജോണ്‍.

 


തിര​ുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെ പോലൊരു ട്രബ്​ള്‍ ഷൂട്ടര്‍ കേരള രാഷ്​ട്രീയത്തില്‍ അനിവാര്യമാ​െണന്ന് ആര്‍.എസ്.പി നേതാവ്​ ഷിബു ബേബി ജോണ്‍. കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്ബന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രതിസന്ധിഘട്ടത്തെയും സ്വതസിദ്ധമായ ശൈലിയിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രിയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ഷിബു ബേബി ജോണ്‍ ഫേസ്​ബുക്ക്​ പോസ്​റ്റില്‍ അഭിപ്രായപ്പെട്ടു.

No comments