മികച്ച പുരുഷ ഫുട്ബോളര്‍ക്കായുള്ള പുരസ്കാരത്തിന് സൂപ്പര്‍ താരം മെസി വോട്ട് ചെയ്തവരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്ല.
മികച്ച പുരുഷ ഫുട്ബോളര്‍ക്കായുള്ള പുരസ്കാരത്തിന് സൂപ്പര്‍ താരം മെസി വോട്ട് ചെയ്തവരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്ല. തന്റെ മൂന്ന് വോട്ടുകളും മറ്റ് താരങ്ങള്‍ക്കാണ് മെസി നല്‍കിയത്. എന്നാല്‍ റൊണാള്‍ഡോ വോട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ മെസിയാണെന്നും ഫിഫ വെളിപ്പെടുത്തി.
അന്തിമ പട്ടികയില്‍ ഇടംപിടിച്ച റൊണാള്‍ഡോയെയും മെസിയെയും മറികടന്ന് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയാണ് പുരസ്കാരം നേടിയത്. വ്യാഴാഴ്ച നടന്ന പുരസ്കാര പ്രഖ്യാപന ചടങ്ങിന് ശേഷമാണ് ദേശീയ ടീം നായകന്മാരുടെയും പരിശീലകരുടെയും വോട്ട് ഫിഫ വെളിപ്പെടുത്തിയത്.
അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ മെസി ബാഴ്സലോണയില്‍ തന്റെ സഹതാരമായിരുന്ന നെയ്മറിനും ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെക്കും പുരസ്കാര ജേതാവ് കൂടിയായ ലെവന്‍ഡോസ്ക്കിക്കുമാണ് വോട്ട് ചെയ്തത്.

No comments