Breaking News

പിഎം കിസാന്‍ പദ്ധതിപ്രകാരം അനര്‍ഹമായി പണം കൈപ്പറ്റിയവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ 15,163 പേര്‍.

 


കൊച്ചി: പിഎം കിസാന്‍ പദ്ധതിപ്രകാരം അനര്‍ഹമായി പണം കൈപ്പറ്റിയവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ 15,163 പേര്‍. ആദായ നികുതി അടയ്ക്കുന്ന ഇവര്‍ പണം തിരികെ അടയ്ക്കേണ്ടി വരും.

ഇത്രയും പേരില്‍ നിന്ന് പണം തിരിച്ചടപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു കാണിച്ച്‌ കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പണം തിരിച്ചടയ്ക്കുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും കൃഷി വകുപ്പ് തുറന്നിട്ടുണ്ട്.

പണം തിരിച്ചടയ്ക്കാനുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 2384 പേരാണ് തൃശൂരിലുള്ളത്.

No comments