Breaking News

കടുവയെ പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്. കൊളവള്ളി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.


 വയനാട്: കടുവയെ പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്. കൊളവള്ളി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്. കടുവയെ ആകര്‍ഷിക്കുന്നതിനായി മൈസൂരു മൃഗശാലയില്‍ നിന്നും പെണ്‍കടുവയുടെ മൂത്രം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടുകൂടി എത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.

കടുവയെ പിടികൂടാനായി ഞായറാഴ്ച കൊളവള്ളിയില്‍ രണ്ട് കെണികള്‍ വനംവകുപ്പ് ഒരുക്കിയിരുന്നു. കൂടാതെ 70ലധികം വനപാലകര്‍ തിങ്കളാഴ്ച നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. റേഞ്ച് ഓഫീസറെ ആക്രമിച്ച സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ കടുവയുടെ സാമിപ്യം മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

No comments