കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന 500ലധികം പേര്‍കൂടി സംസ്ഥാന പൊലീസിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈല്‍ഡ് സെക്‌ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ ടീമിന്റെ (സിസിഎസ്‌ഇ) നിരീക്ഷണത്തില്‍.
പാലക്കാട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന 500ലധികം പേര്‍കൂടി സംസ്ഥാന പൊലീസിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈല്‍ഡ് സെക്‌ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ ടീമിന്റെ (സിസിഎസ്‌ഇ) നിരീക്ഷണത്തില്‍. ഇതുമായി ബന്ധപ്പെട്ട് 'പി ഹണ്ട്' എന്ന പേരില്‍ കഴിഞ്ഞ ദിവസം 465 സ്ഥലങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ഐടി പ്രഫഷനലുകളും ഡോക്ടറും പോലീസുകാരനും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 41 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെല്‍ ഫോണുകളടക്കം 392 ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയുണ്ടായി. പത്തനംതിട്ടയില്‍ നിന്ന് ഒരു പൊലീസ് ട്രെയിനിയുടെ മൊബൈലും പിടിച്ചെടുത്തതില്‍ പെടും.കോവിഡ് കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തുന്നത്.

No comments