Breaking News

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 158822 ആയി


 കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 158822 ആയി. ഇന്ന് 578 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 950 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 440 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 151936 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5936 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 53 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8845 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1415197 പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്.

No comments