Breaking News

സയിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫിയില്‍ നോക്കൗട്ട് കാണാതെ കേരളം പുറത്ത്.

 


മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫിയില്‍ നോക്കൗട്ട് കാണാതെ കേരളം പുറത്ത്. നാലു റണ്‍സിന് ഹരിയാനയോട് തോല്‍വി വഴങ്ങിയതോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്തായത്. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് അടിച്ച്‌ കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ ടൂര്‍ണമെന്റിന്റെ നോക്ക്‌ഔട്ട് ഘട്ടത്തിലേക്ക് ഹരിയാന പ്രവേശനം നേടുകയായിരുന്നു.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഹരിയാനയോട് ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ഹരിയാന ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സ് നേടിയിരുന്നു.

No comments