Breaking News

ഓസീസിനെ അവരുടെ ഭാഗ്യ മണ്ണില്‍ തുരത്തി പരമ്ബര വിജയവുമായി മടങ്ങിയ ഇന്ത്യ ലോക ടെസ്​റ്റ്​ ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാം സ്​ഥാനം തിരിച്ച​ുപിടിച്ചു

 


ന്യൂഡല്‍ഹി: ഓസീസിനെ അവരുടെ ഭാഗ്യ മണ്ണില്‍ തുരത്തി പരമ്ബര വിജയവുമായി മടങ്ങിയ ഇന്ത്യ ലോക ടെസ്​റ്റ്​ ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാം സ്​ഥാനം തിരിച്ച​ുപിടിച്ചു. പ്രമുഖര്‍ പരിക്കിലിമര്‍ന്ന്​പരാജയം തുറിച്ചുനോക്കിയിട്ടും യുവനിര ആവേശ വിജയത്തിലേക്ക്​ ടീമിനെ കൈപിടിച്ചുനടത്തിയതിനു പിന്നാലെയാണ്​ ആസ്​ട്രേലിയയെ മൂന്നാം സ്​ഥാനത്തേക്ക്​ തള്ളി ഇന്ത്യ പോയിന്‍റ്​ നിലയില്‍ മുന്നിലെത്തിയത്​. കംഗാരുക്കള്‍ പതിറ്റാണ്ടുകളായി പരാജയം രുചിക്കാത്ത ഗാബ മൈതാനത്തെ തകര്‍പ്പന്‍ വിജയം ഇന്ത്യക്ക്​ നല്‍കിയത്​ വിലപ്പെട്ട 30 പോയിന്‍റ്​. ഇതോടെ, ഇന്ത്യ മൊത്തം പോയിന്‍റ്​ നില 430 ആക്കി ഉയര്‍ത്തിയപ്പോള്‍ മൂന്നാമതുള്ള ആസ്​ട്രേലിയക്ക്​ 332 ആണ്​ സമ്ബാദ്യം.

No comments