Breaking News

ഇരിക്കൂറില്ലെങ്കില്‍ ഈ 2 മണ്ഡലങ്ങള്‍ക്കായി കെസി ജോസഫ്..!! കേരള കോൺഗ്രസ് സീറ്റ് പിടിച്ചെടുത്ത് ശക്തി തെളിയിക്കാൻ കോൺഗ്രസ്.. അഭിമാന പോരാട്ടം..


 കോട്ടയം: കോണ്‍ഗ്രസില്‍ ഹൈറേഞ്ചിലും കുടിയേറ്റ മണ്ഡലങ്ങളിലും മത്സരിക്കാന്‍ പുതുമുഖങ്ങളുടെ നീണ്ട നിര. സീനിയര്‍ നേതാക്കള്‍ മണ്ഡല മാറാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പലരും ജില്ലകള്‍ മാറിയാണ് മത്സരത്തിന് ഒരുങ്ങുന്നത്. കെസി ജോസഫ് വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് ഇരിക്കൂറില്‍ ആയിരിക്കില്ല. താന്‍ ഇരിക്കൂറേക്കില്ലെന്ന് കെസി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തെ ഏതെങ്കിലും സീറ്റാണ് കെസി ജോസഫ് നോട്ടമിട്ടിരിക്കുന്നത്. പുതു തലമുറയ്ക്ക് വഴി മാറുന്നുവെന്നാണ് ജോസഫ് പറയുന്നത്. എന്നാല്‍ മണ്ഡലം മാറാന്‍ മാത്രമുള്ള ഒഴിവു കഴിവുകളാണ്.


ഇരിക്കൂറില്‍ നിന്ന് എട്ട് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഈ എട്ട് തവണയും അദ്ദേഹം വിജയിച്ചു. ഒമ്പതാം തവണയും മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കെസി ജോസഫ് ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ചങ്ങനാശ്ശേരി കിട്ടിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ കിട്ടിയാലും മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത് രണ്ടും വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ജോസഫ് പറയുന്നു. കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റാണ് ഇത് രണ്ടും. ജോസഫ് ഗ്രൂപ്പ് ഈ രണ്ട് സീറ്റുകളും നിലവില്‍ ജോസഫ് ഗ്രൂപ്പ് മത്സരിക്കാന്‍ ലക്ഷ്യമിടുന്നവയാണ്.


അതേസമയം കെസി ജോസഫിന്റെ മോഹം നടക്കുമോയെന്ന് അറിയില്ലെങ്കിലും പല യുവനേതാക്കളും സ്വന്തം തട്ടകം വിട്ട് മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, തിരുവമ്പാടി, കണ്ണൂരിലെ ഇരിക്കൂര്‍, പേരാവൂര്‍, കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട് എന്നിവയാണ് ഈ നേതാക്കള്‍ മത്സരിക്കാനായി ലക്ഷ്യമിടുന്നത്. കുടിയേറ്റ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനുള്ള വിജയസാധ്യതയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കോട്ടയത്ത് ഇടംലഭിച്ചില്ലെങ്കില്‍ മാത്രമേ മുതിര്‍ന്ന നേതാക്കള്‍ തട്ടകം വിടാന്‍ സാധ്യതയുള്ളൂ.


നിയമസഭയിലുള്ള ഐഷാ പോറ്റി, റോഷി അഗസ്റ്റിന്‍, വിപി സജീന്ദ്രന്‍ എന്നിവര്‍ കോട്ടയം ജില്ലക്കാരാണ്. ജോസഫ് വാഴയ്ക്കനും ഇത്തരമൊരു സീറ്റില്‍ നോട്ടമുണ്ട്. ജോസ് കൂടെയില്ലാത്തതിനാല്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ എന്നീ സീറ്റുകളിലൊന്നില്‍ മത്സരിക്കാനാണ് വാഴയ്ക്കന് താല്‍പര്യം. പക്ഷേ ടിക്കറ്റ് ഉറപ്പില്ലാത്തത് കൊണ്ട് മൂവാറ്റുപുഴയെ അദ്ദേഹം കൈവിട്ടിട്ടില്ല. ഉടുമ്പന്‍ചോലയില്‍ നാട്ടകം സുരേഷ്, ജോസി സെബാസ്റ്റിയന്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്. കുട്ടനാട് സീറ്റ് ജോസഫിന് നല്‍കിയേക്കും. കോണ്‍ഗ്രസാണെങ്കില്‍ ടോമി കല്ലാനി, ജോസ് സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് പരിഗണന.


അതേസമയം ടോമി കല്ലാനി പേരാമ്പ്രയില്‍ നോട്ടമിട്ടിട്ടുണ്ട്. സിപിഎമ്മും ഇത്തരത്തില്‍ നേതാക്കളെ ജില്ലകള്‍ മാറ്റി ഹൈറേഞ്ചില്‍ പരീക്ഷിക്കുന്നുണ്ട്. പേരാമ്പ്രയില്‍ മുഹമ്മദ് ഇഖ്ബാലിന്റെ പേരാണ് ഉയര്‍ന്ന് വരുന്നത്. പികെ ബിജുവിനെ പാലക്കാട് കൊങ്ങാട് മണ്ഡലത്തില്‍ സിപിഎം മത്സരിപ്പിച്ചേക്കും. ആലത്തൂരിലെ മുന്‍ എംപിയായിരുന്നു ബിജു. ബിജിമോളുടെ പീരുമേട് സീറ്റില്‍ വിബി ബിനു, ശുഭേഷ് സുധാകരന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

No comments