Breaking News

കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പൊലീസും മോട്ടോര്‍ കര്‍ശനമാക്കുന്നു

 


തിരുവനന്തപുരം: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പൊലീസും മോട്ടോര്‍ കര്‍ശനമാക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പത്ത് മുതല്‍ 13 വരെ അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ കര്‍ശനമാക്കും. വിദ്യാലയ പരിധിയില്‍ പ്രത്യേക ശ്രദ്ധ നല്‍കും.


ഏഴ് മുതല്‍ 17 വരെ മദ്യപിച്ച്‌ വാഹനമോടിക്കല്‍, ഡ്രൈവിംഗ് വേളയില്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ്, സീബ്രാ ലൈന്‍ ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക, സിഗ്നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന വര്‍ധിപ്പിക്കും.

No comments