സൗദി അറേബ്യയുമായി ഇന്ത്യ അടുത്തയാഴ്ച എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെക്കുമെന്ന് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
റിയാദ് : സൗദി അറേബ്യയുമായി ഇന്ത്യ അടുത്തയാഴ്ച എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെക്കുമെന്ന് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുളള വിമാന സര്‍വ്വീസ് നിലവില്‍ വരും. പക്ഷെ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
സൗദിയെ കൂടാതെ, ശ്രീലങ്ക, ബംഗ്ളാദേശ്, എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം 24 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മെയ് 17 വരെ നീട്ടി വെച്ചതോടെ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള യാത്ര പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന പ്രവാസികള്‍ നിരാശരായിരിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് നിലവില്‍ ദുബായ് ,വഴിയാണ് സൗദിയില്‍ എത്തുന്നത് അതും കോവിഡ് നിബന്ധനകള്‍ പാലിച്ച് പതിന്നാല് ദിവസം കഴിഞ്ഞതിന് ശേഷമാണ് സൗദിയിലേക്ക് വിമാനം കയറുന്നത്

No comments