Breaking News

ദുബൈയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധനക്ക് ദുബൈ വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കും


ദുബൈ : ദുബൈയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധനക്ക് ദുബൈ വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കും. നാളെ മുതലാണ് പുതിയ യാത്രാ പ്രോട്ടോക്കോള്‍ പ്രകാരം ദുബൈയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിലവില്‍ വരുന്നത്.

31 മുതല്‍ പുതിയ യാത്രാപ്രോട്ടോക്കോള്‍ നിലവില്‍ വരുന്നതിനാല്‍ എവിടെ നിന്ന് കോവിഡ് ടെസ്റ്റ് എടുക്കും എന്ന ആശങ്കയിലായിരുന്നു വിദേശയാത്രക്ക് ഒരുങ്ങുന്നവര്‍. എന്നാല്‍, പരിശോധനക്ക് ദുബൈ വിമാനത്താവളത്തില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെന്നാണ് ദുരന്ത നിവാരണ സമിതിയുടെ വിശദീകരണം. യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക.

No comments