Breaking News

പഴശ്ശിയില്‍ സി.പി.എം കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷി (40) നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം


 മട്ടന്നൂര്‍: പഴശ്ശിയില്‍ സി.പി.എം കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷി (40) നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബുധനാഴ്​ച രാത്രി ഒമ്ബതോടെ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകവെ പഴശ്ശി വയലില്‍ റോഡില്‍ വെച്ചാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളില്‍ എത്തിയ മുഖം മൂടി സംഘമാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

രാജേഷി​െന്‍റ ബഹളം കേട്ട് ഓടി എത്തിയ പരിസരവാസികള്‍ രാജേഷിനെ ആദ്യം ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിലും പ്രവേശിപ്പിച്ചു. കഴുത്തിന് താഴെ മൂന്ന് വെട്ടും വടി കൊണ് ട്കൈക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്​ ശേഷം അക്രമികള്‍ ബൈക്കുമായി കടന്നു രക്ഷപ്പെട്ടു.

No comments