വൈത്തില്‍ കഴിഞ്ഞ ദിവസം 492 കോവിഡ് കേസുകള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം 492 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,61,777 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിങ്കളാഴ്ച 513 പേര് ഉള്‍പ്പെടെ 1,54,766 പേര് രോഗമുക്തി നേടി. രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ കോവിഡ് മരണം 954 ആയി. നിലവില്‍ 6057 പേരാണ് ചികിത്സയിലുള്ളത്. 51 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 7928 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ആകെ 14,71,104 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

No comments