Breaking News

അബുദാബിയില്‍ റഷ്യയുടെ സ്ഫുട്നിക് 5 വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

 


ദുബായ് : അബുദാബിയില്‍ റഷ്യയുടെ സ്ഫുട്നിക് 5 വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.500 പേരിലാണ് പരീക്ഷണമെന്നും താല്‍പര്യമുള്ളവര്‍ മുന്നോട്ടുവരണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള കോവിഡ് പിടിപെടാത്ത മറ്റു വാക്സീന്‍ പരീക്ഷണത്തില്‍ പങ്കാളികള്‍ ആയിട്ടില്ലാത്തവര്‍ക്കാണ് അവസരം.

രണ്ടാഴ്ചയ്ക്കിടെ പകര്‍ച്ചവ്യാധിയോ ഗുരുതര രോഗങ്ങളോ ഉള്ളവരാകരുത്. 20 ദിവസത്തിനിടെ 2 ഡോസ് വാക്സീന്‍ നല്‍കും. നേരിട്ടും ഫോണിലൂടെയും 180 ദിവസത്തെ നിരന്തര നിരീക്ഷണമുണ്ടാകും.

No comments