മൊഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന കാസര്‍കോട്ടുകാരന്‍ യുവാവ് കേരള ക്രിക്കറ്റില്‍ കുറിച്ചത് പുതിയ ചരിത്രം
മുംബൈ: മൊഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന കാസര്‍കോട്ടുകാരന്‍ യുവാവ് കേരള ക്രിക്കറ്റില്‍ കുറിച്ചത് പുതിയ ചരിത്രം. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായരായ മുംബൈയെ അട്ടിമറിക്കാന്‍ കേരളത്തിന് കരുത്തായത് മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ പായിച്ചത് 11 സിക്സറുകളും ഒമ്ബത് ഫോറും.
37 പന്തില്‍ മൂന്നക്കം തികച്ച അസ്ഹറുദ്ദീന്‍ നേടിയത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 31 പന്തില്‍ സെഞ്ച്വറി തികച്ച ഇന്ത്യന്‍ താരം റിഷഭ് പന്ത് മാത്രമാണ് അസ്ഹറുദ്ദീന് മുന്നിലുള്ളത്.

No comments