ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനായേക്കും.
ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനായേക്കും. വൈകീട്ട് രാഹുല്‍ ഗാന്ധിയുമായി കേരള നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. യു.ഡി.എഫ് ഘടകക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക.
രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രമേശിന് നല്ല പദവി ലഭിക്കുന്നതിനെ കുറിച്ച് നേരത്തെ അഭിപ്രായം വ്യക്തമാക്കിയതാണ്.

No comments