Breaking News

ഉദ്‌ഘാടനത്തിനു മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസില്‍ 'വി ഫോര്‍ കൊച്ചി' ക്യാമ്ബയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യം

 


കൊച്ചി: ഉദ്‌ഘാടനത്തിനു മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസില്‍ 'വി ഫോര്‍ കൊച്ചി' ക്യാമ്ബയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ പുറത്തിറങ്ങാന്‍ സാധിക്കും.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ആള്‍ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം. നിപുണ്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്നും വ്യവസ്ഥയിലുണ്ട്.

ഉദ്ഘാടനം കഴിയാത്ത വൈറ്റില മേല്‍പ്പാലം തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടത് സംഭവത്തില്‍ 'വി ഫോര്‍' പ്രവര്‍ത്തകരായ നാലുപേരെയാണ് ജനുവരി എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്.

No comments