ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ചരിത്ര നേട്ടത്തിനരികെ.
ബംഗളുരു : ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ചരിത്ര നേട്ടത്തിനരികെ. ശമ്ബളമായി മാത്രം 100 കോടി ഐപിഎല്ലില്‍ തികയ്ക്കുന്ന ആദ്യത്തെ വിദേശ ക്രിക്കറ്ററെന്ന നേട്ടത്തിന് തൊട്ടരികിലാണ് എബിഡി. പുതിയ സീസണില്‍ ബംഗളൂരുവിനായി കളിക്കുന്നതോടെ ഐപിഎല്‍ 100 കോടി ക്ലബില്‍ എബി ഡിവില്ലേഴ്‌സും ഇടംപിടിയ്ക്കുക.
പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് എബിഡി. ബാറ്റിങ് മികവ് കൊണ്ട് മല്‍സരഗതി തന്നെ മാറ്റി മറിക്കാനുള്ള ശേഷി ഈ 36 കാരനുണ്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്ബളം സ്വന്തമാക്കിയ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ എബിഡി ആറാംസ്ഥാനത്തുണ്ട്. 91.5 കോടിയാണ് ഇതുവരെ നടന്ന 13 സീസണുകളിലായി ശമ്ബളമായി അദ്ദേഹം ഏറ്റുവാങ്ങിയത്. നിലവില്‍ ആര്‍സിബി പ്രതിവര്‍ഷം 11 കോടിയാണ് എബിഡിക്കു പ്രതിഫലമായി നല്‍കുന്നത്.

No comments