Breaking News

കോവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്ന് പഠനങ്ങള്‍


 ന്യൂയോര്‍ക്ക്: കോവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്ന് പഠനങ്ങള്‍ . ഇത് പകര്‍ച്ചവ്യാധിയാവുകയും മിക്ക ആളുകളും കുട്ടിക്കാലത്ത് വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്ബോഴാണ് ഇത്തരമൊരു സാധ്യതയുള്ളത്.സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19-ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .

വൈറസുകളുടെ രോഗപ്രതിരോധശേഷി, പകര്‍ച്ചവ്യാധി സാധ്യത എന്നിവയുടെ വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ സാധാരണ ജനങ്ങളില്‍ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമ്ബോള്‍ അതിന്റെ ശേഷി ‌ എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ ഗവേഷകര്‍ക്കായി .എന്നാല്‍ ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ കണ്ടെത്തി .

No comments