സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഒരു കോവിഡ് വാക്സിന് കൂടി.
ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഒരു കോവിഡ് വാക്സിന് കൂടി. അമേരിക്കന്‍ കമ്ബനി നോവാവാക്സുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന് 'കോവോവാക്സ്' ജൂണില്‍ വിപണിയിലെത്തിയേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പൂനാവാല പറഞ്ഞു.
നോവാവാക്സിന്റെ കോവിഡ് വാക്സിന് അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു.

No comments