പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാന്‍ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ സ്വീകരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?'- അദ്ദേഹം ചോദിച്ചു.
'ഒരു മുറിയില്‍ ഇരുന്ന് വലിയ ബിസിനസുകാരായ അഞ്ചുപേരോട് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.അദ്ദേഹം ഒരിക്കലും കര്‍ഷകരോടും തൊഴിലാളികളോടും ചെറുകിട വ്യാപാരികളോടും സംസാരിക്കാറില്ല' എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

No comments